- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തായ്വാനിലെ ഭൂചലനത്തിൽ ആടിയുലഞ്ഞ് നിർത്തിയിട്ട തീവണ്ടി; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
തായ്പേയ് സിറ്റി: തായ്വാനിൽ ഞായറാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിൽ തീവണ്ടി ആടിയുലയുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിയാണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ഉലഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ എൻ.ഡി.ടി.വി. റിപ്പോർട്ടർ ഉമാശങ്കർ സിങ് ട്വിറ്ററിൽ പങ്കുവെച്ചു.
ताज़ा रिपोर्ट के मुताबिक़ ताइवान में आए भूकंप की तीव्रता 7.2 है। देखिए स्टेशन पर खड़ी ट्रेन भूकंप के दौरान कैसे हिचकोले लेने लगी
- Umashankar Singh उमाशंकर सिंह (@umashankarsingh) September 18, 2022
pic.twitter.com/KVGRs2Mgvr
ഉച്ചയ്ക്കു ശേഷം 2.44-ഓടെ തായ്വാന്റെ തെക്കുകിഴക്കൻ തീരത്തെ തായ്തുങ്ങിന് വടക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. പത്തു കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഇതിന് പിന്നാലെ ജപ്പാനിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആദ്യം ഭൂചലനത്തിന്റെ തീവ്രത, യു.എസ്. ജിയോളജിക്കൽ സർവേ 7.2 ആയാണ് കണക്കാക്കിയതെങ്കിലും പിന്നീട് ഇത് 6.9 ആയി കുറയ്ക്കുകയായിരുന്നു.
യുലി ഗ്രാമത്തിൽ ചുരുങ്ങിയത് ഒരു കെട്ടിടമെങ്കിലും തകർന്നിട്ടുണ്ടെന്ന് സെൻട്രൽ ന്യൂസ് ഏജൻസി (സി.എൻ.സി.) റിപ്പോർട്ട് ചെയ്തു. ഭൂചലനം അനുഭവപ്പെട്ട മേഖലയിൽ ശനിയാഴ്ചയും ഭൂചലനമുണ്ടായിരുന്നു. 6.6 ആയിരുന്നു ഇതിന്റെ തീവ്രത. എന്നാൽ ഞായറാഴ്ചത്തെ ഭൂചലനത്തിന് ശക്തി കൂടുതലായിരുന്നു.