- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു; ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ
മസ്‌കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി നിരോധിക്കുന്നു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ലംഘിക്കുന്ന കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തകൾ എന്നിവയ്ക്ക് 1000 റിയാൽ പിഴ ചുമത്തും.
രാജ്യത്ത് സമ്പൂർണ പ്ലാസ്റ്റിക് ബാഗ് നിരോധനം നടപ്പിലാക്കുകയാണ് ഒമാൻ പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മുതൽ കട്ടി കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇത്തരം ബാഗുകൾക്ക് പകരം രണ്ടും മൂന്നും തവണ ഉപയോഗിക്കാൻ സാധിക്കുന്ന ബാഗുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പത് മുതലാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ചത്.
Next Story