- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം മരുഭൂമിയിൽ
റിയാദ്: സൗദി അറേബ്യയിൽ ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം മരുഭൂമിയിൽ കണ്ടെത്തി. സ്വന്തം വാഹനത്തിന് സമീപത്തായാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയുടെ മധ്യമേഖലയിലെ അഫിഫ് സിറ്റിയിലെ വീട്ടിൽ നിന്നാണ് യുവാവിനെ കാണാതായത്. രണ്ടു ദിവസത്തെ വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം രക്ഷാപ്രവർത്തക സംഘം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്ത കുടുംബം ഇദ്ദേഹത്തെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷമുള്ള നടപടി ക്രമങ്ങൾ അഫിഫ് പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ പൂർത്തിയാക്കി.
Next Story