- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തർ കറൻസിയെ അവഹേളിച്ച് വീഡിയോ ചെയ്ത രണ്ടുപേർ അറസ്റ്റിൽ
ദോഹ: ഖത്തറിന്റെ കറൻസിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്ത രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വീഡിയോയിലുള്ളയാളെയും ഇത് ചിത്രീകരിച്ചയാളെയുമാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയെ തുടർന്നാണ് അറസ്റ്റ്. വീഡിയോയിൽ, പിടിയിലായ വ്യക്തി ഖത്തർ കറൻസിയെ അവഹേളിക്കുന്നതും ബഹുമാനമില്ലാതെ കൈകാര്യം ചെയ്യുന്നതും കാണാം. ഇതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വിശദമാക്കി.
Next Story