- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 
താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ ഒമ്പത് പ്രവാസികൾ കൂടി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലായവരിൽ ഏഴു പേർ സ്പോൺസർമാരിൽ നിന്നും ഒളിച്ചോടിയവരാണ്. ഒരാൾ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചു വരികയായിരുന്നു. മറ്റൊരാളുടെ റെസിഡൻസ് കാലാവധി അവസാനിച്ചിരുന്നു. അറശ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിൽ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകൾ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടെത്താൻ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലാണ് ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനകൾ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തുന്നത്. അറസ്റ്റിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Next Story




