ഷാർജ: ഷാർജയിൽ ദുബായ് പൊലീസ് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ലോറിയുമായി ബസ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തിയിരുന്നു. ദുബൈ പൊലീസിലെ ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ ഷാർജയിലെ അൽ ഖാസിം, അൽ കുവൈത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ ഷാർജ പൊലീസ് സംഘം സന്ദർശിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തെ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സറി അൽ ഷംസി അനുശോചനം അറിയിച്ചു.