കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേർ അറസ്റ്റിൽ. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറൽ അഡ്‌മിനിസ്ട്രേഷൻ ഓഫ് നാർകോട്ടിക്സ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും പണവും ഉൾപ്പെടെ പിടിച്ചെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

വിൽപ്പന ലക്ഷ്യമിട്ടാണ് ഇവർ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്. ആന്റി ഡ്രഗ്സ് ട്രാഫിക്കിങ് വിഭാഗം നേരത്തെ പബ്ലിക് പ്രോസിക്യൂഷനിൽ നിന്ന് അനുമതി തേടിയിരുന്നു. ഇതിന് ശേഷമാണ് പ്രതികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയത്. ഇവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.