- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎഇയിൽ തൊഴിൽ കരാർ സംബന്ധിച്ച നിയമത്തിൽ മാറ്റം
അബുദാബി: യുഎഇയിൽ തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതൽ ആരോഗ്യകരമാക്കാൻ ലക്ഷ്യമിട്ട് തൊഴിൽ കരാർ സംബന്ധിച്ച നിയമത്തിൽ മാറ്റം. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്.
ഇനി മുതൽ രാജ്യത്തെ തൊഴിൽ കരാറുകളിൽ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം. ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ പ്രകാരം ഈ കാലയളവ് ദീർഘിപ്പിക്കാനും നിയമം അനുമതി നൽകുന്നു. അതേസമയം കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ല.
ന്യൂസ് ഡെസ്ക്
Next Story