- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിലും അബുദാബിയിലും ഷാർജയിലും നാളെ പാർക്കിങ് സൗജന്യം
ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബർ എട്ടിന് ദുബൈയിലെ എല്ലാ പാർക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ മൾട്ടി ലെവൽ ടെർമിനലുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അബുദാബിയിൽ ശനിയാഴ്ച ടോളും പാർക്കിങ് ഫീസും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതർ അറിയിച്ചിരുന്നു. ഷാർജയിലും മിക്ക പാർക്കിങ് ഏരിയകളിലും ശനിയാഴ്ച സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിലും അബുദാബിയിലും ഞായറാഴ്ചയും പാർക്കിങ് സൗജന്യമായതിനാൽ രണ്ട് ദിവസം പാർക്കിങ് ഫീസ് സൗജന്യം ലഭിക്കും.
അവധി ദിവസങ്ങളിലും പണം ഈടാക്കുന്ന ഷാർജയിലെ ചില സോണുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ സൗജന്യം ലഭിക്കില്ല. അബുദാബിയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പാർക്കിങ് സൗജന്യമായിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അബുദാബിയിൽ ടോൾ ഗേറ്റുകളിലും പണം ഈടാക്കില്ല. തിങ്കളാഴ്ച മുതൽ പണം ഈടാക്കിത്തുടങ്ങും.
ന്യൂസ് ഡെസ്ക്