റിയാദ്: മേൽപ്പാലത്തിൽ നിന്ന് താഴത്തെ റോഡിലേക്ക് വാഹനം പതിച്ച് ഒരു മരണം. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേൽപാലത്തിൽനിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്.

അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് വന്നുപതിക്കുകയായിരുന്നു. അപകടത്തിൽ കാർ നിശ്ശേഷം തകർന്നു. കാറിന്റെ ഡ്രൈവറാണ് മരിച്ചത്.