റിയാദ്: റിയാദ് പ്രവിശ്യയിൽ പെട്ട മുസാഹ്‌മിയയിൽ വീടിനു മുന്നിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി റിയാദ് പൊലീസ് അറിയിച്ചു. അമീറ എന്ന് പേരുള്ള പെൺകുട്ടിയെ വീടിനു മുന്നിൽ നിന്ന് അജ്ഞാതൻ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതേക്കുറിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് സുരക്ഷ വകുപ്പുകൾ നടത്തിയ ഊർജിതമായ അന്വേഷണങ്ങളിലൂടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും റിയാദ് പൊലീസ് പറഞ്ഞു.