- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നോട്ടുമാലയണിഞ്ഞ് വരൻ വിവാഹ വേദിയിൽ; അമ്പരന്ന് വധുവും അതിഥികളും
ഇസ്ലാമാബാദ്: തന്റെ വിവാഹദിനത്തിൽ വരൻ ചെയ്ത കാര്യം കണ്ട് വധുവും അതിഥികളും അമ്പരന്ന് പോയി. പൂർണ്ണമായും കറൻസി നോട്ടുകൾ കൊണ്ട് തീർത്ത ഭീമാകാരമായ ഒരു മാല അണിഞ്ഞാണ് വരൻ വിവാഹ വേദിയിൽ എത്തിയത്. മാലയുടെ വലിപ്പം കാരണം അത് ഒറ്റയ്ക്ക് കഴുത്തിൽ അണിഞ്ഞ് വരാൻ കഴിയാത്തതിനാൽ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടി സഹായത്തോടുകൂടിയാണ് ഇയാൾ വിവാഹ വേദിയിൽ നിന്നത്.
പാക്കിസ്ഥാനിനിലെ ഇസ്ലാമാബാദിൽ നടന്ന ഒരു ഒരു വിവാഹത്തിലെ വീഡിയോയാണ് ഇതെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. വരന്റെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന കറൻസി നോട്ടുകൾ കൊണ്ട് തീർത്ത മാലയെ യഥാർത്ഥത്തിൽ മാല എന്നുപോലും വിശേഷിപ്പിക്കാൻ പറ്റില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു വലിയ പരവതാനി പോലെ വിശാലമായ രീതിയിലാണ് നോട്ടുകൾ പരസ്പരം ചേർത്തുവച്ച് ഇത് നിർമ്മിച്ചിരിക്കുന്നത്. മറ്റ് അഞ്ചുപേരുടെ കൂടി സഹായത്തോടെയാണ് വരൻ ഈ മാലയും അണിഞ്ഞ് വിവാഹവേദിയിൽ നിൽക്കുന്നത്. 'നിങ്ങളുടെ വിവാഹദിനത്തിനായ് സ്വപ്നമാല' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹ ഫോട്ടോഗ്രാഫർ ആയ ആലിയ ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒക്ടോബർ 6നാണ് ഇത് അദ്ദേഹം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. വീഡിയോയ്ക്ക് താഴെ എല്ലാവരും കുറിച്ചിരിക്കുന്നത് സമാന അഭിപ്രായമാണ്. അതിരുകടന്ന ആഘോഷം എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരേ സ്വരത്തിൽ പറഞ്ഞിരിക്കുന്നത്.
ന്യൂസ് ഡെസ്ക്