- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് ഫുട്ബോളിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേർ പിടിയിൽ
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ മൂന്നു പേർ ദോഹയിൽ പിടിയിൽ. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായവർ. ഇവരിൽ നിന്ന് നിരവധി ടിക്കറ്റുകളും ലാപ്ടോപുകളും സ്മാർട്ട് ഫോണുകളും പിടിച്ചെടുത്തു.
ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുമ്പോൾ പിടിക്കപ്പെട്ടാൽ രണ്ടരലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഫിഫയുടെയും ഖത്തറിന്റെയും അംഗീകാരമുള്ള നിർദ്ദിഷ്ട ഔട്ട് ലറ്റുകൾ വഴി മാത്രമാണ് ലോകകപ്പ് ടിക്കറ്റുകളുടെ പുനർവിൽപ്പന അനുവദിച്ചിട്ടുള്ളത്. 2021-ലെ പത്താം നമ്പർ നിയമത്തിലെ 19-ാം വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണിത്.
ന്യൂസ് ഡെസ്ക്
Next Story