കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും ഭൂചലനം . റിക്ടർ സ്‌കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. നേപ്പാളിലെ അച്ചാം ജില്ലയിലെ ബബാലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രണ്ടാഴ്ചക്കിടെ നേപ്പാളിൽ ഉണ്ടാകുന്ന നാലാമത്തെ ഭൂചലനമാണിത്. ഭൂചലനത്തിൽ ഡൽഹിയിലോ സമീപ പ്രദേശങ്ങളിലോ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ ശനിയാഴ്ച നേപ്പാളിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായപ്പോൾ ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും കുലുക്കം അനുഭവപ്പെട്ടിരുന്നു. ഇതിന് പുറമെ വ്യാഴാഴ്ച 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഉയർന്ന പ്രദേശങ്ങളിൽ കുലുക്കം അനുഭവപ്പെട്ടു. 6 പേരാണ് അന്ന് മരിച്ചത്. കാഠ്മണ്ഡുവിൽ നിന്ന് 750 കിലോമീറ്റർ അകലെയുള്ള കാഡ എന്ന പ്രദേശമായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം