റിയാദ്: സൗദി അറേബ്യയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ശഖ്‌റ - ഇൻഡസ്ട്രിയൽ സിറ്റി റോഡിലായിരുന്നു അപകടം. നാല് പേർക്ക് പരിക്കേറ്റു.

അപകടത്തിൽപെട്ട ഒരു കാറിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരും രണ്ടാമത്തെ വാഹനത്തിൽ നാല് പേരുമാണ് ഉണ്ടായിരുന്നത് അപകടത്തിൽ ശഖ്‌റയ്ക്ക് 25 കിലോമീറ്റർ അകലെവച്ചാണ് രണ്ട് വാഹനങ്ങളും കൂട്ടിയിച്ചത്. ഒരു വാഹനത്തിലെ ഡ്രൈവറും രണ്ട് യാത്രക്കാരും മരിച്ചു.

രണ്ടാമത്തെ വാഹനത്തിലുണ്ടായിരുന്ന ഒരാൾക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും പറ്റിയുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.