- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വിറ്ററിൽ പിരിച്ചുവിടൽ തുടരും; കൂടുതൽ ജീവനക്കാരെ ഒഴിവാക്കാൻ മസ്‌ക്
കാലിഫോർണിയ: ട്വിറ്ററിൽനിന്നുള്ള ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി അവസാനിച്ചിട്ടില്ലെന്ന് സൂചന. കമ്പനി ഉടമ ഇലോൺ മസ്‌ക് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. പിരിച്ചുവിടൽ സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.
ട്വിറ്ററിന്റെ സെയിൽസ്, പാർട്ണർഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാർക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് സൂചന. കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള മസ്‌കിന്റെ നിർദേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച മാർക്കറ്റിങ് ആൻഡ് സെയിൽസ് വിഭാഗം മേധാവി റോബിൻ വീലറെയും പാർട്ണർഷിപ്പ് വിഭാഗം മേധാവി മാഗി സുനിവിക്കിനെയും പിരിച്ചുവിട്ടെന്നും റിപ്പോർട്ടുകളുണ്ട്.
കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഇതിനോടകം 50 ശതമാനത്തിലധികം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. കഠിനാധ്വാനം ചെയ്യാൻ കഴിയാത്ത ജീവനക്കാർ കമ്പനിയിൽ തുടരേണ്ടതില്ലെന്ന മസ്‌കിന്റെ അന്ത്യശാസനത്തിനു പിന്നാലെ കൂടുതൽ പേരാണ് ട്വിറ്റർ വിട്ടുപോവുന്നത്. 1,200 ജീവനക്കാർ ഇതിനോടകം കമ്പനിയിൽ നിന്ന് രാജി വെച്ചതായാണ് റിപ്പോർട്ട്
ന്യൂസ് ഡെസ്ക്