- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആരോഗ്യനില ഗുരുതരം; കീമോതെറാപ്പിയോട് പ്രതികരിക്കുന്നില്ല; പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി
സാവൊ പോളൊ: അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫുട്‌ബോൾ ഇതിഹാസം പെലെയെ പാലിയേറ്റിവ് കെയറിലേക്ക് മാറ്റി. അർബുദ ബാധിതനായ പെലെ കീമോതെറാപ്പിയോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ബ്രസീലിലെ സാവൊ പോളോയിലുള്ള ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലാണ് പെലെ.
82-കാരനായ പെലെ അർബുദ ബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലാണ്. പ്രായക്കൂടുതലയാതിനാൽ കൂടുതൽ ചികിത്സകളിലേക്ക് കടക്കാൻ കഴിയില്ലെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അർബുദ പുനപരിശോധനയ്ക്കായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പെലെയുടെ ആരോഗ്യനില സംബന്ധിച്ച് ആശ്ചര്യപ്പെടേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ മകൾ കെലി നാസിമെന്റോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം പെലെയെ സാധാരണ മുറിയിലേക്ക് കൊണ്ടുപോയതായും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ രാജാവിന് വേണ്ടി പ്രാർത്ഥിക്കുവെന്ന് ഫ്രാൻസിന്റെ യുവതാരം കെയിലിയൻ എംബാപെ ട്വീറ്റ് ചെയ്തു.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയിട്ടുണ്ട്. 1958, 1962, 1970 ലോകകപ്പുകളിൽ കിരീടം നേടിയ ബ്രസീൽ ടീമംഗമായിരുന്നു പെലെ. മൂന്ന് വിശ്വകിരീടങ്ങൾ നേടുന്ന ഏക താരവും പെലെയാണ്.
ന്യൂസ് ഡെസ്‌ക്