അബുദാബി: യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ. ഞായറാഴ്ച പുലർച്ചെ അബുദാബിയിൽ മഴ ലഭിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഴയെ തുടർന്ന് യുഎഇയിൽ ഇന്ന് താപനില കുറയുകയും ചെയ്തു.

അതേസമയം ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച രാവിലെ മസ്‌കറ്റിലും ഒമാനിലെ മറ്റ് നഗരങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.