- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടിൽ ഒരാൾ മുങ്ങി മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വെള്ളക്കെട്ടിൽ ഒരാൾ മുങ്ങി മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
തെക്കൻ സൗദി അറേബ്യയിലെ അസീർ മേഖലയിലെ മജരിദ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് സംഘമാണ്, ഒരാളുടെ മൃതദേഹം നിറഞ്ഞൊഴുകിയ വാദിയിൽ നിന്നും പുറത്തെടുത്തത്. മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ സൗദി അറേബ്യയിൽ കനത്ത മഴ പെയ്തിരുന്നു. ജിദ്ദയിലും മറ്റും സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്
Next Story