- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഖത്തർ ലോകകപ്പ് ഫൈനലിന് മുൻപ് ലോക സമാധാനത്തിനായി പ്രത്യേക സന്ദേശം പങ്കുവക്കണം'; യുക്രൈയ്ൻ പ്രസിഡണ്ടിന്റെ അഭ്യർത്ഥന നിരസിച്ച് ഫിഫ
ദോഹ: ഖത്തർ ലോകകപ്പ് ഫൈനലിന് മുൻപ് ലോക സമാധാനത്തിനായി പ്രത്യേക സന്ദേശം പങ്കുവക്കണമെന്ന യുക്രൈയ്ൻ പ്രസിഡണ്ട് വ്ളോദിമർ സെലൻസ്കിയുടെ അഭ്യർത്ഥന തള്ളി ഫിഫ. ഖത്തറിൽ നടക്കുന്ന ഫൈനലിന് മുന്നോടിയായി വീഡിയോയിലുടെ ആരാധാകർക്ക് മുൻപിൽ സമാധാന സന്ദേശം നൽകണമെന്ന് സെലൻസ്കി അഭ്യർത്ഥിച്ചിരുന്നു.
യു.എസ് മാധ്യമമായ സി.എൻ.എൻ ആണിത് റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ അന്താരാഷ്ട്ര കായിക സമിതിയും യുക്രൈയ്ൻ ഭരണ കൂടവും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ട്.
ഇതിന് മുൻപ് ഇസ്രയേൽ പാർലമെന്റ്, യുഎസ് നിയമ നിർമ്മാതാക്കൾ, ഗ്രാമി അവാർഡുകൾ, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നീ ലോക വേദികളിലും സർക്കാർ, സാംസ്കാരിക പരിപാടികളിലും യുക്രൈയ്ൻ പ്രസിഡന്റ് ഇക്കാര്യം അഭ്യർത്ഥിച്ചിരുന്നു. സീൻ പോൾ, ഡേവിഡ് ലെറ്റർമാൻ തുടങ്ങി നിരവധി മാധ്യമപ്രവർത്തകരുമായും സെലിബ്രേറ്റികളുമായും സെലെൻസ്കി ഇതിനു മുൻപും അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്.
യുക്രൈയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യൻ ടീമിനെ ടൂർണമെന്റിൽ നിന്ന് വിലക്കിയിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ യുക്രൈയ്നെതിരെ റഷ്യൻ സൈന്യം വീണ്ടും ആക്രണം നടത്തിയിരുന്നു.
ലൈംഗിക ന്യൂനപക്ഷങ്ങൾ കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയ വിഭാഗത്തോടുള്ള ഖത്തറിന്റെ സമീപനം സംബന്ധിച്ച് നിരവധി വിമർശനങ്ങൾ ടൂർണമെന്റ് തുടങ്ങുന്നതിനു മുൻപ് ഉയർന്നിരുന്നു. ഇതിനോട്, ഫിഫ അധ്യക്ഷൻ ജിയാനി ഇൻഫാന്റിനോ നിശതമായാണ് പ്രതികരിച്ചത്. ഖത്തറിന്റെ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കളിക്കാർ മഴവിൽ നിറത്തിലുള്ള ആംബാൻഡ് ധരിക്കുന്നതിനെ ഫിഫ വിലക്കിയിരുന്നു.
ന്യൂസ് ഡെസ്ക്