- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രിസ്മസും പുതുവത്സരവും; വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്
കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉൾപ്പെടെ ഉത്സവ സീസൺ എത്തിയതോടെ കുതിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്. തുർക്കി, ദുബായ്, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീൻസ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ദ്ധർ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കുടുംബങ്ങളുടെ താൽപ്പര്യവും വർധിച്ചു.
ന്യൂസ് ഡെസ്ക്
Next Story