- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പില്ല; താൻ അവകാശവാദം ഉന്നയിക്കില്ലെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
പാറ്റ്ന: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി പദത്തിൽ താൻ അവകാശവാദം ഉന്നയിക്കില്ല എന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിന് ജനതാദൾ (യുണൈറ്റഡ്) പിന്തുണ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് 'തങ്ങൾക്ക് അതിൽ യാതൊരു പ്രശ്നവുമില്ല, എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരുന്ന് സംസാരിച്ച് എല്ലാത്തിനും തീരുമാനമെടുക്കും.' എന്ന് വെള്ളിയാഴ്ച നിതീഷ് കുമാർ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയായിരിക്കും 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. കമൽ നാഥിന്റെ പ്രസ്താവന വലിയതോതിലുള്ള രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ