യത്തുള്ള ഖമേനിയെ മോശമായി ചിത്രീകരിച്ച് കാർട്ടൂണുമായി ഫ്രഞ്ച് മാഗസീൻ. സ്വകാര്യ മാഗസീനായ ചാർളി ഹെബ്ദോയാണ് അയത്തുള്ള ഖമേനിയെ ലൈംഗികപരമായി അവഹേളിക്കുന്ന ചിത്രവുമായി രംഗത്തെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ ഇറാൻ, ഫ്രഞ്ച് അംബാസിഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു.

ഇസ്ലാംമതക്കാരെ കളിയാക്കുന്ന നിരവധി കാർട്ടൂണുകൾ വരച്ച് നിരവധി വിവാദത്തിലകപ്പെട്ട മാഗസീനാണ് ചാർളി ഹെബ്ദോ. മുസ്ലിംകളെ അത്യന്തം കളിയാക്കുന്ന മാഗസീനാണ് ഇതെന്നാണ് വിമർശകർ പ്രധാനമായും ഈ മാഗസീനെതിരെ ആരോപിക്കുന്നത്. 2015ൽ രണ്ട് ഫ്രഞ്ചുകാരായ അൽ ഖ്വയ്ദാ തീവ്രവാദികൾ ഇവരുടെ ഓഫിസ് ആക്രമിക്കുകയും 12 കാർട്ടൂണിസ്റ്റുകളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. വർഷങ്ങളായി തീവ്രവാദികൾ ലക്ഷ്യം വയ്ക്കുന്നതും ഈ മാഗസീൻകാരെയാണ്.

അടുത്തിടെ നടന്ന കാർട്ടൂൺ മത്സരത്തിൽ വിജയികളായവരെയാണ് മാഗസീൻ കഴിഞ്ഞ ലക്കത്തിൽ ഫീച്ചർ ചെയ്തത്. ഇവർക്ക് നൽകിയ നിർദ്ദേശം ഖമേനിയുടെ ഏറ്റവും നിന്ദ്യമായ ചിത്രം വരയ്ക്കുക എന്നതായിരുന്നു. ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന്റെ ഫൈനലിൽ എത്തിയ കണ്ടസ്റ്റന്റാണ് ഖമേനിയെ അപമാനിക്കുന്ന ചിത്രം വരച്ചത്. ഖമേനിയെ ലൈംഗികപരമായി മോശമായി ചിത്രീകരിച്ചായിരുന്നു ചിത്രം വരച്ചത്. മാഗസീനെതിരെ ഫ്രഞ്ച് സർക്കാരും അതൃപ്തി അറിയിച്ചു.