റിയാദ്: റിയാദ് പ്രവിശ്യയിലെ അഫീഫിൽ ബസിന് തീപിടിച്ചു. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്.

തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.