റിയാദ്: മക്കയിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണ ജോലികൾ നിർത്തിവച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഹറമിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തത്. ഹറമിലെത്തിയ തീർത്ഥാടകരും സന്ദർശകരും മഴക്കിടയിൽ പ്രാർത്ഥന നിർവഹിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരാഴ്ചക്കിടയിൽ പലപ്പോഴായി മക്ക നഗരത്തിൽ നല്ല മഴയാണ് ഉണ്ടായത്.

മഴ തീരുന്നതു വരെ ഹറമിലെ നിർമ്മാണ ജോലികൾ നിർത്തിവെച്ചെന്ന് ഇരുഹറം കാര്യാലയം സുരക്ഷാകാര്യ അണ്ടർ സെക്രട്ടറി ഫാഇസ് അൽഹാരിസി അറിയിച്ചു. ഒരാഴ്ചയിലധികമായി മേഖലയിലെ മക്കയടക്കമുള്ള പ്രദേശങ്ങളിൽ മഴ തുടരുകയാണ്. മുൻകരുതലായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മഴ ശക്തമായതോടെ അന്തരീക്ഷോഷ്മാവ് കാര്യമായി കുറഞ്ഞിട്ടുണ്ട്.