- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീഡിയോ ഗെയിമിൽ തോൽപ്പിച്ചതിനെചൊല്ലി തർക്കം; പതിനൊന്നുകാരനെ പത്തുവയസുകാരൻ വെടിവെച്ച് കൊലപ്പെടുത്തി
മെക്‌സിക്കോ: വീഡിയോ ഗെയിമിൽ തോൽപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ പതിനൊന്ന് വയസുകാരനെ 10 വയസുകാരൻ വെടിവെച്ചു കൊലപ്പെടുത്തി. തലയ്ക്ക് വെടിയേറ്റ പതിനൊന്നുകാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മെക്‌സിക്കോയിലെ അക്രമാസക്ത സംഭവങ്ങൾക്ക് പേരുകേട്ട വെരാക്രൂസിലാണ് സംഭവം.
കൊലപാതകം നടത്തിയ കുട്ടിയുമായി കുടുംബം രക്ഷപ്പെട്ടു. ഇതിനെതിരെ പ്രതികരിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ മാതാവ് രംഗത്തെത്തി. ചൊവ്വാഴ്ച നടന്ന കുട്ടിയുടെ ശവസംസ്‌കാര ചടങ്ങിനിടയിൽ മകന് നീതി ലഭിക്കാൻ സഹായിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
'നീതി നേടാൻ നിങ്ങൾ എന്നെ സഹായിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്,' ഇരയുടെ അമ്മ ചൊവ്വാഴ്ച അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊലപാകം നടത്തിയ ആൺകുട്ടിയുടെ കുടുംബത്തെ കുറ്റപ്പെടുത്തി. എന്റെ മകനെ കൊലപ്പെടുത്തിയ കുട്ടിയുടെ മാതാപിതാക്കൾ നിരുത്തരവാദപരമായി പെരുമാറി. തോക്ക് മേശപ്പുറത്ത് വെച്ച് അവർ പോയതിനാലാണ് എന്റെ മകൻ മരിച്ചതെന്നും ആരോപിച്ചു.
ന്യൂസ് ഡെസ്ക്