ദുബായിൽ കനത്ത മഴയെ തുടർന്ന് ഗ്ലോബൽ വില്ലേജ് അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദുബായിലെ ഗ്ലോബൽ വില്ലേജ് അടച്ചിട്ടത്. രാത്രി എട്ട് മണിയോടെയാണ് ഗ്ലോബൽ വില്ലേജ് അടച്ചതെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരുടെ സുരക്ഷയും ക്ഷേമവുമാണ് തങ്ങളുടെ ലക്ഷ്യമെന്നും എല്ലാവരും സഹകരിക്കണമെന്നും ഗ്ലോബൽ വില്ലേജ് പ്രസ്താവനയിൽ അറിയിച്ചു.

ദുബായിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് ഇന്ന് പെയ്തത്. നാളെയും മോശം കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ദുബായിക്ക് പുറമേ മറ്റ് എമിറേറ്റുകളിലും മഴ ശക്തമായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഈ മാസം 7നും ഗ്ലോബൽ വില്ലേജ് അടച്ചിട്ടിരുന്നു.

ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിൽ മഴ ശക്തമായിരുന്നു. ഷാർജ കൽബയിലും ഫുജൈറയിലും ഇന്ന് സ്‌കൂളുകളും അടച്ചിട്ടു. അബുദാബി മദിനത്ത് സായിദിൽ മഴയ്ക്കൊപ്പം ആലിപ്പഴവർഷവുമുണ്ടായിരുന്നു.