ഇസ്ലാമാബാദ്: വടക്ക് പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ ബോട്ട് നദിയിൽ മുങ്ങി പത്ത് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. എട്ട് വിദ്യാർത്ഥികളെ കാണാതായി. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാണ്ടാ മേഖലയിലെ മതപാഠശാലയിൽ നിന്ന് വിനോദയാത്രയ്ക്കായെത്തിയ 50 അംഗ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളെല്ലാവരും ഏഴിനും 12നും ഇടയിൽ പ്രായമുള്ളവരാണ്. അപകടസാധ്യത കണക്കിലെടുത്ത് ടാണ്ടാ തടാകത്തിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായി പാക്കിസ്ഥാൻ നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ തുടരുകയാണ്.