- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്‌ട്രേലിയയിലെ ഖലിസ്ഥാൻ ആക്രമണം; രണ്ട് പേർക്ക് പരിക്ക്: നിരവധി ഖലിസ്ഥാനി പ്രവർത്തകർ കസ്റ്റഡിയിൽ: ആശങ്കയറിയിച്ച് ഇന്ത്യ
മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന ഖലിസ്ഥാൻ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പഞ്ചാബ് സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്കിടെ ഇന്ത്യ അനുകൂല പ്രകടനക്കാരുമായാണ് സംഘർഷം ഉണ്ടായത്. അക്രമസംഭവങ്ങളിൽ നിരവധി ഖലിസ്ഥാനി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണങ്ങളിൽ ഇന്ത്യ ആശങ്കയറിയിച്ചു.
ഖലിസ്ഥാൻ വിഘടനവാദികളുടെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും തടയണമെന്ന് കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ മൻപ്രീത് വോറ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന ഹിതപരിശോധനയ്ക്കിടെ ഒരു സംഘമാളുകൾ ഇന്ത്യൻ ദേശീയ പതാക വീശി വോട്ടിങ് സ്ഥലത്ത് എത്തിയതിന് ശേഷമാണ് സംഘർഷം ഉണ്ടായതെന്നു പൊലീസ് അറിയിച്ചു.
ഹിതപരിശോധനയ്ക്കു നേതൃത്വം നൽകുന്ന യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ്, ഇന്ത്യയിൽ നിരോധിത സംഘടനയാണ്. ഏതാനും ആഴ്ചകളായി ഓസ്‌ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയും ആക്രമണം നടക്കുന്നുണ്ട്.