- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരോധിത സൗന്ദര്യ വർധക വസ്തുക്കളുടെ 15,300 പാക്കറ്റുകൾ പിടികൂടി; കർശന നടപടി
ജിദ്ദ: നിരോധിത സൗന്ദര്യവർധക വസ്തുക്കളുടെ 15300 പാക്കറ്റുകൾ ജിദ്ദയിൽ പിടികൂടി. ബലദ് ബലദിയ (മുനിസിപ്പാലിറ്റി) പരിധിയിലെ രണ്ട് വെയർഹൗസുകളിൽ നിന്നാണ് ഫീൽഡ് നിരീക്ഷണ ഉദ്യേഗസ്ഥർ ഇത്രയും നിരോധിത സൗന്ദര്യവസ്തുക്കൾ പിടിച്ചെടുത്തത്.
വിൽപനക്കായി സൂക്ഷിച്ചതായിരുന്നു. മുനിസിപ്പാലിറ്റിക്ക് കീഴിലെ ഫീൽഡ് നിരീക്ഷണ സംഘമാണ് നിരോധിത ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് വെയർഹൗസുകൾ കണ്ടെത്തിയതെന്ന് ബലദ് ബലദിയ മേധാവി എൻജി. അഹ്മദ് അൽശാഫി പറഞ്ഞു.
വാണിജ്യ മന്ത്രാലയത്തിന്റെയും ഫുഡ് ആൻഡ് ഡ്രഗ് ജനറൽ അഥോറിറ്റിയുടെയും പങ്കാളിത്തത്തോടെ രണ്ട് സ്ഥലങ്ങളിൽ നിന്ന് 15,000 ലധികം പാക്കറ്റുകൾ കണ്ടെടുത്തു. ഇരുവകുപ്പുകൾ പതിവ് നടപടികൾ പൂർത്തിയാക്കി.
വെയർഹൗസുകൾ അടച്ചുപൂട്ടുകയും ഉടമകളോട് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പിടികൂടാനുള്ള പരിശോധന തുടരുമെന്നും ബലദിയ ഓഫീസ് മേധാവി പറഞ്ഞു.
ന്യൂസ് ഡെസ്ക്