- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യ മിക്സഡ് ബാഡ്മിന്റൺ: ഇന്ത്യക്ക് മികച്ച തുടക്കം
ദുബൈ: ഏഷ്യ മിക്സഡ് ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ഗ്രൂപ് 'ബി'യിൽ 5-0ത്തിന് കസാഖ്സ്താനെയാണ് തോൽപിച്ചത്. നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. അടുത്ത മത്സരത്തിൽ ഇന്ത്യ ഇന്ന് യു.എ.ഇയെ നേരിടും. മലേഷ്യയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.
സിങ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു എന്നിവരും വനിത ഡബ്ൾസിൽ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും മിക്സഡ് ഡബ്ൾസിൽ ഇഷാൻ ഭട്നഗർ-താനിഷ ക്രാസ്റ്റോ, കൃഷ്ണപ്രസാദ് ഗറഗ-വിഷ്ണുവർധൻ ഗൗഡ് പഞ്ചാല ടീമുകളും ജയം സ്വന്തമാക്കി.
ന്യൂസ് ഡെസ്ക്
Next Story