- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ മോഷണം; സിസി ടിവി ക്യാമറകളും ജനറേറ്ററുകളിലെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷണം പോയി; ലക്ഷങ്ങളുടെ നഷ്ടമെന്ന് അധികൃതർ
ലാഹോർ: പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കിടെ മോഷണം. സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച എട്ട് സിസി ടിവി ക്യാമറകൾ അടക്കമാണ് മോഷ്ടിക്കപ്പെട്ടത്. ലാഹോർ സ്റ്റേഡിയത്തിലെ ക്യാമറകളാണ് മോഷണം പോയത്. ക്യാമറകൾക്കൊപ്പം സ്റ്റേഡിയത്തിലെ ജനറേറ്ററുകളിലെ ബാറ്ററികളും ഫൈബർ കേബിളുകളും മോഷണം പോയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.
മോഷ്ടാക്കൾ സ്റ്റേഡിയത്തിൽ നിന്ന് രക്ഷപെടുന്നതിന്റെ വിഡീയോ പുറത്തുവന്നിട്ടുണ്ട്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ നിന്നാണ് സാധനങ്ങൾ മോഷണം പോയിരിക്കുന്നത്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ കണക്കിലെടുത്ത് അടുത്തിടെ സ്ഥാപിച്ച ക്യാമറകളാണ് മോഷണം പോയത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലാഹോർ ക്വാലാൻഡേഴ്സും പെഷവാർ സൽമിയും തമ്മിലുള്ള പിഎസ്എൽ മത്സരം നടന്നതും ഇതേ സ്റ്റേഡിയത്തിലായിരുന്നു. കറാച്ചിയിലും മുൾട്ടാനിലുമായാണ് പാകിസാതാൻ സൂപ്പർ ലീഗിലെ മറ്റ് മത്സരങ്ങൾ നടത്തിയത്. ഇതേ മത്സരത്തിൽപ്പെട്ട നാല് മത്സരങ്ങൾ കൂടി ലാഹോർ സ്റ്റേഡിയത്തിൽ ഇനി നടക്കേണ്ടതുണ്ട്.
ന്യൂസ് ഡെസ്ക്