- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലുചിസ്ഥാനിൽ പൊലീസ് സംഘത്തിന്റെ വാഹനത്തിന് നേരെ ചാവേർ ആക്രമണം; ഒൻപത് പൊലീസുകാർ കൊല്ലപ്പെട്ടു; 13 പേർക്ക് പരുക്കേറ്റു
ബലോചിസ്ഥാൻ: പാക്കിസ്ഥാനിലെ ബലുചിസ്ഥാനിൽ ചാവേർ ആക്രമണത്തിൽ ഒൻപത് പൊലീസുകാർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റു. സിബി ജില്ലയിൽനിന്നു ക്വറ്റയിലേക്കു മടങ്ങുകയായിരുന്ന പൊലീസ് സംഘത്തിന്റെ വാഹനത്തിനു നേർക്ക് ചാവേർ ബൈക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനം തലകീഴായി മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 24 മണിക്കൂറിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നു ബലുചിസ്ഥാൻ സർക്കാർ അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story