- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷാർജയിലെ വെയർഹൗസിൽ വൻതീപിടുത്തം
ഷാർജ: ഷാർജയിലെ വെയർഹൗസിൽ വൻതീപിടുത്തം. ലോഹ സാമഗ്രികൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. അൽ നഹ്ദ ഏരിയയിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു.
രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാർജ സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ലോഹ ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുള്ള വെയർഹൗസിൽ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷൻസ് റൂമിൽ നിന്നുള്ള വിവരമനുസരിച്ച് സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേനാ അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അര മണിക്കൂറിനുള്ളിൽ തന്നെ തീ കെടുത്താൻ സാധിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story