- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോഷ്യൽ മീഡിയ പ്രചരിച്ച വീഡിയോയിൽ അന്വേഷണം; അനാശാസ്യ പ്രവർത്തനത്തിന് യുഎഇയിൽ നിരവധി പ്രവാസികൾ അറസ്റ്റിൽ
ഷാർജ: യുഎഇയിൽ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട നിരവധി പ്രവാസികൾ അറസ്റ്റിൽ. ഷാർജ പൊലീസാണ് നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിടിയിലായ പ്രവാസികളെല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക്
Next Story