- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉംറ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപെട്ട് ഒരു മരണം; 41 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ത്വാഇഫിലെ അൽസൈൽ റോഡിൽ തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് വാഹനം മറിഞ്ഞ് അപകടമുണ്ടായത്. മരിച്ച സ്ത്രീ ഒരു ഏഷ്യൻ രാജ്യത്തു നിന്നുള്ള ആളാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
ന്യൂസ് ഡെസ്ക്
Next Story