- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിലെ ക്വറ്റയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് പൊലീസുകാർ കൊല്ലപ്പെട്ടു
കറാച്ചി: പാക്കിസ്ഥാനിലെ ക്വറ്റയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പൊലീസുകാരും ഒരു ഭീകരനും കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ പാക് താലിബാൻ ഒളിത്താവളത്തിൽ തിരച്ചിലിനെത്തിയതായിരുന്നു പൊലീസ് സംഘം.
കുച്ലക് എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരസംഘത്തിലെ കമാൻഡർ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഭീകരനോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ പൊലീസ് സംഘത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Next Story