- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂകൾക്ക് വ്യാഴാഴ്ച മുതൽ ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്മെന്റ് അഥോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ നൽകിയത്. ഏപ്രിൽ 20ന് തുടങ്ങുന്ന അവധി, അറബി മാസം ശവ്വാൽ മൂന്ന് വരെ നീണ്ടുനിൽക്കും.
ഏവർക്കും സന്തോഷകരമായ അവധിക്കാലം നേരുന്നതായി ദുബൈ നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്മെന്റ് അഥോറിറ്റി ട്വീറ്റ് ചെയ്തു. യുഎഇയിൽ ഏപ്രിൽ 20 വ്യാഴാഴ്ച സന്ധ്യയോടെ മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് യുഎഇ അധികൃതർ അഭ്യർത്ഥിച്ചു.
നാളെ മാസപ്പിറവി ദൃശ്യമായാൽ വെള്ളിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ ശനിയാഴ്ചയായിരിക്കും പെരുന്നാൾ.
ന്യൂസ് ഡെസ്ക്
Next Story