- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ഗോവണിയിൽനിന്ന് വീണ് മരിച്ചു; അവയവദാനം നടത്തുമെന്ന് കുടുംബം
സോൾ: പ്രമുഖ ദക്ഷിണ കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ( 29 ) ഗോവണിയിൽനിന്ന് താഴെവീണ് മരിച്ചു. 29 വയസായിരുന്നു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
നടിയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സന്നദ്ധത കുടുംബം പ്രകടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരുള്ള താരമായിരുന്നു പാർക്ക് സൂ റ്യൂൻ. നടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. തിങ്കളാഴ്ച ജെജു ദ്വീപിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനിരിക്കവെയായിരുന്നു പാർക്കിന്റെ മരണം. നടിയുടെ മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കും.
നിരവധി സംഗീത ആൽബങ്ങളിൽ പാർക്ക് സൂ റ്യൂൻ അഭിനയിച്ചിട്ടുണ്ട്. 'സ്നോഡ്രോപ്പ് ' എന്ന ടെലിവിഷൻ സീരീസിലാണ് പാർക്ക് അവസാനമായി അഭിനയിച്ചത്.
1994 ജനിച്ച പാർക്ക്, 2018 ൽ ഇൽ ടെനോർ എന്ന സംഗീത പരിപാടിയിലുടെ അരങ്ങേറ്റം കുറിച്ചു. ഫൈൻഡിങ് മിസ്റ്റർ ഡെസ്റ്റിനി, ദി ഡേയ്സ് വി ലവ്ഡ്, സിദ്ധാർത്ഥ, ദി സെല്ലർ തുടങ്ങി നിരവധി സംഗീത പരിപാടികളും റ്യൂൻ അവതരിപ്പിച്ചു.
ന്യൂസ് ഡെസ്ക്