- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദഗ്ധ ചികിത്സയ്ക്കായി നാട്ടിൽ എത്തിയ പ്രവാസി മലയാളി മരിച്ചു
റിയാദ്: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയിലെ തബൂക്കിൽ നിന്നു നാട്ടിലേക്ക് പോയ പ്രവാസി അന്തരിച്ചു. കോട്ടയം പാലാ സ്വദേശി റോബിൻ സെബാസ്റ്റ്യൻ (43) ആണ് കോട്ടയം പാലാ മരിയൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ 13 വർഷക്കാലമായി തബൂക്കിൽ ജോലി ചെയ്തു വരികയായിരുന്നു റോബിൻ. കുടുംബവും അദ്ദേഹത്തോടൊപ്പം തബൂക്കിലുണ്ടായിരുന്നു.
മാസ്സ് തബൂക്ക് മദീന യൂനിറ്റ് അംഗവും സജീവ പ്രവർത്തകനും ആയിരുന്നു. അസുഖത്തെ തുടർന്ന് ഒരു മാസത്തോളം തബൂക്കിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായി വന്ന സാഹചര്യത്തിൽ കഴിഞ്ഞ മാസം നാട്ടിലേക്ക് പോയതായിരുന്നു.
തബൂക്കിലെ സാംസ്കാരിക കായിക രംഗത്തു സജീവ സാന്നിധ്യമായിരുന്ന റോബിന്റെ ആകസ്മിക വേർപാട് തബൂക്കിലെ സുഹൃത്തുക്കളെയും ബന്ധു മിത്രാദികളെയും ഏറെ വേദനിപ്പിച്ചു. ഭാര്യ - അൻസോണ റോബിൻ, തബൂക്ക് നവാഫ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സാണ്. മക്കൾ - ആരോൺ റോബിൻ (9ാം ക്ലാസ്), ഏബൽ റോബിൻ (4ാം ക്ലാസ്). പിതാവ് - സെബാസ്റ്റ്യൻ തോമസ്. മാതാവ് - ഫിലോമിന സെബാസ്റ്റ്യൻ. സഹോദരങ്ങൾ - റാണി സെബാസ്റ്റ്യൻ, റിൻസി സജീവ്.
ന്യൂസ് ഡെസ്ക്