- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ മണ്ണുമാന്തി യന്ത്രം തകർന്നുവീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
മസ്കത്ത്: ഒമാനിൽ ജോലി സ്ഥലത്ത് മണ്ണുമാന്തി യന്ത്രം തകർന്നുവീണ് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിലായിരുന്നു അപകടമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അഥോറിറ്റി (സി.ഡി.എ.എ) പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
അപകട വിവരം ലഭ്യമായ ഉടൻ തന്നെ നോർത്ത് അൽ ബാത്തിന ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് വകുപ്പിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. ഒരാൾക്ക് ജീവൻ നഷ്ടമായത് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ് ഡെസ്ക്
Next Story