- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിക്കയിടങ്ങളിലും കനത്ത മഴയും തണുപ്പും; വെള്ളപ്പൊക്ക മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ആഷസ് ക്രിക്കറ്റ് പരമ്പരയേയും ബാധിച്ചു; കൊടും ചൂടിൽ നിന്നും പൊടുന്നനെ ബ്രിട്ടൻ പെരുമഴയിലേക്കും കൊടുങ്കാറ്റിലേക്കും നീങ്ങുമ്പോൾ
കടുത്ത വേനലിൽ നിന്നും, പെരുമഴയിലേക്ക് ബ്രിട്ടനിലെ കാലാവസ്ഥ മാറിയപ്പോൾ ആഷസ് പരമ്പരയിലെ ആദ്യക് ണ്ടേസ്റ്റ് തത്ക്കാലത്തേക്ക് നിർത്തി വയ്ക്കേണ്ടതായി വന്നു. ബിർമ്മിങ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ കാണികൾ കുടകൾക്കായി ഓടിയപ്പോൾ കളിക്കാർ പിച്ച് വിട്ടോടി. ഇന്നലെ ഉച്ചയോടെയായിരുന്നു ഇവിടെ മഴ ആരംഭിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലിനുള്ള സാധ്യതയും തള്ളിക്കളഞ്ഞിരുന്നില്ല.
1976 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ജൂൺ മാസത്തിന്റെ പകുതിയിൽ എത്തിയ ശക്തമായ മഴ പക്ഷെ ജലക്ഷാമം പരിഹരിക്കില്ല എന്ന് വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്പൈപ്പ്-സ്പ്രിങ്ലർ നിരോധനം എടുത്തു മാറ്റാൻ കഴിയുന്നത്ര ജലം ഇനിയും ലഭിച്ചിട്ടില്ല. തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഏകദേശം 13 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് നിലവിൽ ഹോസ്പൈപ്പ് നിരോധനം ബാധകമാവുക. ഒരു മാസം പെയ്യേണ്ട മഴ മുഴുവൻ ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ മൂന്ന് മണിക്കൂറിനുള്ളിൽ പെയ്തൊഴിയും എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നത്.
രണ്ട് മുന്നറിയിപ്പുകളായിരുന്നു പേമാരിക്കെതിരെ മെറ്റ് ഓഫീസ് നൽകിയിരുന്നത്. അതിൽ ഒന്ന് ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും മിക്ക ഭാഗങ്ങളെയും പരാമർശിക്കുമ്പോൾ മറ്റേത് കംബ്രിയയെയും സ്‌കോട്ട്ലാൻഡിന്റെയും ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. കനത്ത മഴ ലഭിച്ചെങ്കിലും ഈ മാസം മുഴുവൻ താപനില ശരാശരിക്ക് മുകളിലായി തുടരുവാനാണ് സാധ്യത. ബിർമ്മിങ്ഹാമിൽ ആഷസ് പരമ്പരക്ക് വിഘാതം സൃഷ്ടിച്ച മഴ ഐൽ ഓഫ് റൈറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന ഉത്സവാഘോഷങ്ങളെ തല്ലിക്കെടുത്തി.
രാത്രി കനത്ത ഇടിമിന്നലിനെ തുടർന്ന് മാഞ്ചസ്റ്ററിൽ മെട്രോ ലിങ്ക് ട്രാം സർവീസുകൾ വൈകിയാണ് ഓടിയത്. ഈസ്റ്റ് ഡിസ്ബറി മാഞ്ചസ്റ്റർ എയർപോർട്ട് ലൈനുകൾ മണിക്കൂറുകളോളം നിർത്തി വയ്ക്കുകയും ചെയ്തു. ലണ്ടൻ നഗരത്തിൽ നിന്നും വടക്കുമാറിയായിരുന്നു ഇന്നലത്തെ പേമാരിയുടെ പ്രഭവസ്ഥാനം എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു. അത് സാവധാനം വടക്കി ദിശയിലെക്ക് നീങ്ങുകയാണെന്നും അവർ വ്യക്തമാക്കി.