അബുദാബി: യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാതോടെ എംബസികളുടെ പ്രവർത്തനം പുനഃരാരംഭിച്ചു. ദോഹയിൽ യുഎഇ എംബസിയും അബുദാബിയിൽ ഖത്തർ എംബസിയും ദുബൈയിൽ ഖത്തർ കോൺലേറ്റും തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തിച്ചുതുടങ്ങി.

സൗദി അറേബ്യയിലെ അൽ ഉലയിൽ വെച്ച് രണ്ട് വർഷം മുമ്പ് നടന്ന ഗൾഫ് രാഷ്ട്രത്തലവന്മാരുടെ ചർച്ചയിലാണ് യുഎഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.

ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എംബസികളുടെ പ്രവർത്തനം പുനഃരാരംഭിച്ചത്. രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിശ്ചയദാർഢ്യവും സഹോദര രാജ്യങ്ങളായ യുഎഇയിലെയും ഖത്തറിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്ന തരത്തിൽ അറബ് രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവർത്തനവുമാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന് അധികൃതർ അറിയിച്ചു.