- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡാർക്ക് വെബിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; വെബ്സൈറ്റിലെ മോഡറേറ്റർമാരിൽ ഒരാൾ; 90,000 അംഗങ്ങൾ; ഇന്ത്യൻ വംശജനായ മനോരോഗ വിദഗ്ധന് യുകെയിൽ ആറുവർഷം തടവ്
ലണ്ടൻ: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങളുള്ള വെബ്സൈറ്റ് നടത്തിയ ഇന്ത്യൻ വംശജനായ മനോരോഗ വിദഗ്ധന് യുകെയിൽ ആറുവർഷം തടവ്. ഡാർക്ക് വെബിലെ പോൺ സൈറ്റിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വെബ്സൈറ്റിൽ പ്രചരിപ്പിച്ച ഇന്ത്യൻ വംശജനായ മനോരോഗ വിദഗ്ധൻ ഡോ കബീർ ഗാർഗിനെയാണ് (33) വൂൾവിച്ച് ക്രൗൺ കോടതി ശിക്ഷിച്ചത്.
7000 ത്തോളം ചിത്രങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ചിത്രങ്ങൾ പങ്കുവച്ച ഡാർക്ക് വെബ് സൈറ്റിന്റെ മോഡറേറ്ററായി ഇയാൾ പ്രവർത്തിച്ചതിന് തെളിവുകളുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയതായി കോടതി പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ഗാർഗ് നേരത്തെ ഇന്ത്യയിൽ വച്ചും അറസ്റ്റിലായിരുന്നു.
90,000 അംഗങ്ങൾ ഉള്ള വെബ്സൈറ്റിലെ മോഡറേറ്റർമാരിൽ ഒരാൾ ആയിരുന്നു ഇയാൾ. ഈ വെബ്സൈറ്റിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ നിരവധി ദൃശ്യങ്ങളും ലിങ്കുകളുമാണ് ഉണ്ടായിരുന്നത്. ദിവസവും ഇതിൽ പുതിയ ചൈൽഡ് പോൺ കണ്ടന്റുകൾ അ്പ്ലോഡ് ചെയ്തിരുന്നതായും യുകെ നാഷണൽ ക്രൈം ഏജൻസി വ്യക്തമാക്കി.
ഇയാളുടെ വീട്ടിൽ നിന്നും ലാപ്പ്ടോപ്പിൽ നിന്നും ആയിരക്കണക്കിന് കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ കണ്ടെത്തി. നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തുവരവെയാണ് ഇയാളെ കഴിഞ്ഞ നവംബറിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികൾക്ക് മേൽ ലൈംഗികാതിക്രമം നടത്തിയാൽ ഉണ്ടാകുന്ന മാനസ്സിക പ്രശ്നങ്ങളെ കുറിച്ചുള്ള മെഡിക്കൽ ജേർണലുകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
ന്യൂസ് ഡെസ്ക്