- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രമുള്ള പോസ്റ്റർ; ഫിലിം ഫെസ്റ്റിവൽ നിരോധിച്ച് ഇറാൻ സർക്കാർ
ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രമുള്ള പോസ്റ്റർ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഫിലിം ഫെസ്റ്റിവൽ നിരോധിച്ച് ഇറാൻ സർക്കാർ. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷന്റെ (ഐഎസ്എഫ്എ) 13-ാം എഡിഷൻ ഫിലിം ഫെസ്റ്റിവലാണ് നിരോധിച്ചത്.
ഇറാൻ സാംസ്‌കാരിക മന്ത്രി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷനാണ് പോസ്റ്റർ പുറത്തുവിട്ടത്. വരാനിരിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഇറാനിയൻ നടി സുസൻ തസ്‌ലിമിയുടെ ചിത്രമാണു ഐഎസ്എഫ്എ പോസ്റ്ററിൽ ഉപയോഗിച്ചിരുന്നത്. സെപ്റ്റംബറിലാണ് ഫിലിം ഫെസ്റ്റിവൽ തീരുമാനിച്ചിരുന്നത്.
1983 മുതൽ ഇറാനിൽ സ്ത്രീകൾക്കു ഹിജാബ് നിർബന്ധമാണ്. നിർബന്ധിത ഹിജാബ് ധാരണത്തിനെതിരെ ഇറാനിൽ കഴിഞ്ഞ സെപ്റ്റംബർ മുതൽ സ്ത്രീകൾ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിക്കാതിരുന്നതിന് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതിനെ തുടർന്ന് നിരവധി പേർ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയിരുന്നു.
മറുനാടന് ഡെസ്ക്