- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ 2,700 വിദേശികൾക്ക് ദീർഘകാല റെസിഡൻസി വിസ അനുവദിച്ചു
മസ്കറ്റ്: ഒമാനിൽ 2,700ലേറെ വിദേശികൾക്ക് ഇതുവരെ ദീർഘകാല റെസിഡൻസി കാർഡുകൾ അനുവദിച്ചതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വിദേശി നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവർക്കാണ് വിസ അനുവദിച്ചത്.
ഡോക്ടർമാരടക്കം ആരോഗ്യ മേഖലയിൽ നിന്നുള്ള 183 പേർക്കും ദീർഘകാല വിസ ലഭിച്ചിരുന്നു. ആഭ്യന്തര ഉൽപ്പന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിദേശി നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ദീർഘകാല വിസ ആരംഭിച്ചത്. ദീർഘകാല വിസ ലഭിക്കാൻ 2021 ഒക്ടോബർ മുകൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. അഞ്ച്, പത്ത് വർഷത്തേക്കുള്ള വിസകളാണ് ഒമാൻ അനുവദിക്കുന്നത്.
ന്യൂസ് ഡെസ്ക്
Next Story