- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയുടെ ദേശീയദിനം; സ്വകാര്യ മേഖലാ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലാ ജീവനക്കാർക്കും നോൺ-പ്രോഫിറ്റ് സെക്ടർ ജീവനക്കാർക്കും സെപ്റ്റംബർ 23ന് പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് തൊഴിൽ നിയമാവലിയിലെ 24-ാം വകുപ്പ് തൊഴിലുടമകൾ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ രാജ്യത്തെ സ്കൂളുകളിലെും യൂണിവേഴ്സിറ്റികളിലെയും വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 24ന് അവധി ആയിരിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടിയാണ് വിദ്യാർത്ഥികൾക്ക് അവധി നൽകിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
Next Story