- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിലെ സൂറിൽ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ
മസ്‌കറ്റ്: ഒമാനിലെ സൂറിൽ ഭൂചലനം. ശനിയാഴ്ച പ്രാദേശികസമയം രാവിലെ പത്ത് മണിയോടെയാണ് ഭൂചലനമുണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) അറിയിച്ചു.
തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ പ്രദേശവാസികൾക്ക് ഭൂചലനം അനുഭവപ്പെട്ടു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ജഅലാൻ ബാനി ബൂഅലി, സുവൈ, റാസൽ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്.
Next Story