ദുബൈ: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ഒമാനിലെ ദോഫാർ ഗവർണറേറ്റ്, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാർക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ ഒമാൻ തീരത്തു നിന്നും 500 കിലോമീറ്റർ പരിധിയിലാണ് ചുഴലിക്കാറ്റുള്ളത്.

പെട്ടെന്നുള്ള മഴയിൽ തോടുകൾ കരകവിയുന്നത് നിത്യസംഭവമായതിനാൽ മുൻകരുതൽ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.