- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ നാല് ദിവസത്തേക്ക് കൂടി കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്
മസ്‌കറ്റ്: ഒമാനിൽ നാല് ദിവസത്തേക്ക് കൂടി കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്. പുതിയതായി രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ കാലാവസ്ഥയെ ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ അഥോറിറ്റി അറിയിച്ചു. 26 മുതൽ 28 വരെ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
തേജ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള ശക്തമായ മഴ രാത്രി വരെ നീളും. യെമനിൽ അൽ മഹ്‌റയിൽ കരതൊട്ട തേജ് ചുഴലിക്കാറ്റ്മിക്കയിടങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും ഇടയാക്കി. ഒമാനിന്റെ ചില ഭാഗങ്ങളും മണ്ണിടിച്ചിലുണ്ടാവുകയും, റോഡുകൾ തകരുകയും ചെയ്തിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Next Story